KOYILANDY DIARY.COM

The Perfect News Portal

എല്ലക്കല്‍ പാലത്തിന് സമീപം അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍

കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപത്ത് വെച്ച് മുതിരപ്പുഴയാറില്‍ നിന്നാണ് സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ രാജക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇവിടെയെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് ശരീരത്തിന്‍റെ ഭാഗം കണ്ടെത്തിയത്. മനുഷ്യ ശരീരമാണെന്ന കണ്ടതോടെ ഒഴുകി പോകാതെ തോട്ടിയും കയറും ഉപയോഗിച്ച് ഇവര്‍ കരയ്ക്ക് കയറ്റുകയായിരുന്നു.

ഇതോടെ കഴിഞ്ഞ മാസം കുഞ്ചിത്തണ്ണിയില്‍ നിന്നും ലഭിച്ച ശരീരവാശിഷ്ടങ്ങളും മുതിരപ്പുഴയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും ഒരാളുടേതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇതോടെ പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനവും ഈ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

 

ഇന്നലെയാണ് ഉച്ചയോടെ മുതിരപ്പുഴയാറിലെ മഴവെള്ളപ്പാച്ചലില്‍ ശരീരഭാഗം ഒഴുകി നടക്കുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ കണ്ട്ത്. മനുഷ്യ ശരീരമാണെന്ന് സംശയം തോന്നിയ പിന്നീലെ ഇവര്‍ തോട്ടിയും കയറും ഉപയോഗിച്ച് ശരീരം കരക്ക് അടുപ്പിച്ചു.

Advertisements

അഴുകി ജീര്‍ണിച്ച നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേക്ക് കാലുകള്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു ശരീരം.

ഉടന്‍ തന്നെ ഇവര്‍ രാജാക്കാട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ പിഡി അനൂപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ശരീരഭാഗങ്ങള്‍ പരിഷശോധിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ മാസമാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യന്‍റെ കാല്‍ ലഭിച്ചത്. വെട്ടിമാറ്റിയ നിലയിലായിരുന്നു കാല്‍. ഇതോടെ മറ്റ് ശരീരഭാഗങ്ങള്‍ പുഴയ്ക്ക് സമീപമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധിച്ച് നോക്കിയെങ്കിലും ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കാല്‍ മാത്രം ലഭിച്ചതോടെ പോലീസ് ആശങ്കയിലായി. കാല്‍ മാത്രം വെച്ച് ആരുടേതെന്ന് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി ശാസ്ത്രീയ പരിശോധന ആവശ്യമായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ശരീര ഭാഗം കണ്ടെത്തിയതോടെ പോലീസ് പ്രദേശത്തെ മിസ്സിങ്ങ് കേസുകള്‍ പരിശോധിച്ചിരുന്നു. പത്തനംതിട്ട മുക്കൂട്ടു തറയില്‍ നിന്നും കാണാതായ ജസ്നയുടേതാണോ ശരീരം എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ പ്രദേശത്ത് നിന്ന് കാണാതായ മറ്റ് പെണ്‍കുട്ടികളെ കുറിച്ചും പോലീസ് അന്വേഷിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *