എന്‍ജിഒ യൂണിയന്‍ 54-ാം ജില്ലാ സമ്മേളനത്തിന് സമാപനം

കോഴിക്കോട് : കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ – വര്‍ഗീയ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും ആഹ്വാനംചെയ്ത് എന്‍ജിഒ യൂണിയന്‍ 54-ാം ജില്ലാ സമ്മേളനത്തിന് സമാപനം. പൊതുസമ്മേളനത്തിന്റെ ഭാഗമായി എന്‍ജിഒ യൂണിയന്‍ ജില്ലാ സെന്ററില്‍നിന്ന് ആരംഭിച്ച പ്രൌഢോജ്വല പ്രകടനത്തില്‍ 10 ഏരിയകളില്‍നിന്നായി അയ്യായിരത്തോളം ജീവനക്കാര്‍ പങ്കെടുത്തു. വനിതാ ജീവനക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. 20 വര്‍ഷം മുമ്പ് പേരാമ്പ്രയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ഇതിനുമുമ്പ് പ്രകടനവും പൊതുസമ്മേളനവും നടന്നത്. വിവിധ വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ പ്രകടനത്തിന് അഭിവാദ്യമര്‍പ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കൂടത്തിങ്ങല്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി കെ ഷീജ, സംസ്ഥാന കമ്മിറ്റി അംഗം എം മുരളീധരന്‍, പി സത്യന്‍, പി അജയകുമാര്‍, ടി എ അഷ്റഫ്, പി രവീന്ദ്രന്‍, പി പി സന്തോഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.

വൈകിട്ട് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി അജയകുമാര്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സത്യന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സന്തോഷ് നന്ദിയും പറഞ്ഞു.

