എന്‍ഐടി വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്തു

മംഗളൂരു: കര്‍ണ്ണാടക എന്‍ഐടി കോളേജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് ആത്മഹത്യ ചെയ്തത്. കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. കോളേജിലെ ഒരു അധ്യാപകന്റെ മാനസിക പീഡനമാണ് ആനന്ദിന്റെ മരണത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഹാജര്‍ കുറവായിരുന്ന വിദ്യാര്‍ത്ഥി, സെമസ്റ്റര്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് പറഞ്ഞ് അധ്യാപകന് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മരണവിവരം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് അധ്യാപകനെതിരെ പ്രതിഷേധവും പ്രകടനവും നടത്തി. ആരോപണ വിധേയരായ അധ്യാപകനെ ജോലിയില്‍ നിന്നും ഒഴുവാക്കണമെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാണ്.

