എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്

കോഴിക്കോട്: എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്. വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്എസ്, എസ് എന്‍ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്‍ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികള്‍ക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും . രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍ എസ് എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ഇതുവരെ മമതയും ബിജെപിയും ഒത്തുകളിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.അഴിമതി കേസില്‍ പെട്ട മമത ബാനര്‍ജിയെ സംരക്ഷിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന് കോഴിക്കോട് പറഞ്ഞു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആര് എസ് എസ് ബന്ധം ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച കോടിയേരി ഇതിന് ഊര്‍ജ്ജം പകരാനാണ് മുല്ലപ്പള്ളി യാത്ര നടത്തുന്നതെന്നും പറഞ്ഞു.

