എട്ട് വയസ്സുകാരന് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു

കസാക്കിസ്ഥാന്‍ : സ്കൂള്‍ യൂണിഫോമിലിരുന്ന് എട്ട് വയസ്സുകാരന് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. മുതിര്‍ന്നവരെ പോലെ സിഗരറ്റ് വലിക്കാനാണ് ഈ കുട്ടി ശ്രമിക്കുന്നതെന്നും, ഈ പ്രായത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുട്ടികള്‍ ചെയ്യാറുണ്ടെന്നും ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ പ്രതികരിച്ചു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കസാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം 42 % പ്രായപൂര്‍ത്തിയായ ആളുകള്‍ സിഗരറ്റ് വലിക്കാറുണ്ടെന്നാണ് പറയുന്നത്. 13 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള 3% കുട്ടികള്‍ അവരുടെ സ്കൂളുകളില്‍ സിഗരറ്റ് നിരോധിച്ചിട്ടു പോലും വലിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

