KOYILANDY DIARY.COM

The Perfect News Portal

എടിഎം മെഷീനില്‍ പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍.

തിരുവനന്തപുരം: എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍മൂന്ന് റുമേനിയക്കാരാണെന്ന് നിഗമനം. റുമേനിയക്കാരായ ക്രിസ്റ്റിന്‍, മരിയന്‍ ഗബ്രിയേല്‍,ഫ്ളോറിയന്‍ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ താമസിച്ചിരുന്നത് ആഡംബര ഹോട്ടലുകളിലാമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പാസ്പോര്‍ട്ട് പതിപ്പും ഇവര്‍ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍.  ഇവര്‍ എടിഎം കൌണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനു ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്

എടിഎമ്മില്‍ ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്ബര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് അക്കൌണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൌണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും സന്ദേശം ലഭിച്ചു.

അതേസമയം തിരുവനന്തപുരം വെള്ളയമ്ബലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ എത്രയും പെട്ടെന്ന് പിന്‍ നമ്ബര്‍ മാറ്റണമെന്ന് പൊലീസ് നിര്‍ദേശം. ജൂണ്‍ 30, ജൂലൈ 3,9 തീയതികളില്‍ എടിഎം ഉപയോഗിച്ചവര്‍ പിന്‍ നമ്ബര്‍ മാറ്റണമെന്നാണ് നിര്‍ദേശം. എടിഎം കാര്‍ഡ് ബ്ളോക്ക് ചെയ്യാനും നിര്‍ദേശമുണ്ട്.

Advertisements

എടിഎം ഉപയോഗത്തിനുള്ള രഹസ്യ പിന്‍ നമ്ബറും എടിഎം കാര്‍ഡ് വിവരങ്ങളും തട്ടിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നത്. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണ്. 50 ഓളം പേര്‍ ഇതിനോടകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും.

എടിഎമ്മിലെ സ്മോക് അലാമിനുള്ളിലാണ് രഹസ്യമായി ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ചിരുന്നത്. അലാമിനുള്ളില്‍ ക്യാമറയും റെക്കോഡിങ് ഡിവൈസും മെമ്മറി കാര്‍ഡും കണ്ടെത്തി. ക്യാമറ ഉപയോഗിച്ച്‌ രഹസ്യ പിന്‍ നമ്ബര്‍ ചോര്‍ത്തുകയായിരുന്നു. പിന്നീട് വ്യാജമായി നിര്‍മ്മിച്ച കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് സൂചന.

Share news