KOYILANDY DIARY.COM

The Perfect News Portal

എക്‌സ്ട്രാഡൂറല്‍ ഹെമറ്റോമ കാരണം മരണം മുന്നില്‍കണ്ട 32കാരന് പരിയാരത്ത് രണ്ടാം ജന്മം

കണ്ണൂര്‍ : നീണ്ട 10 മണിക്കൂര്‍നേരം ആ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചില്ലെന്ന് ഉറപ്പിച്ച മണിക്കൂറുകള്‍. അപകടത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് കുറ്റി ക്കോല്‍ സ്വദേശിയായ 32 കാരന്‍ ജയനെ കാസര്‍ഗോഡ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

തലച്ചോറില്‍ വലിയ രീതിയില്‍ രക്തസ്രാവമുണ്ടെന്നും പെട്ടെന്നുതന്നെ സര്‍ജറി ആവശ്യമാണെന്നും മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ ആരംഭിക്കാന്‍വേണ്ടി കെട്ടിവെയ്ക്കാന്‍ പറഞ്ഞത് ഒന്നരലക്ഷം രൂപ. എത്രയും വേഗം കെട്ടിവെയ്ക്കണമെന്നും നിര്‍ദ്ദേശം.

രോഗി സ്വബോധത്തില്‍ നിന്നും അര്‍ദ്ധ ബോധാവസ്ഥയിലേക്കും പിന്നീട് പൂര്‍ണ്ണമായും അബോധവസ്ഥയിലുമായി. പണം കണ്ടെത്താനുള്ള നെട്ടോട്ടം നാട്ടില്‍ നടത്തുന്നതിനിടെ മണിക്കൂറുകള്‍ കഴിഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ പറഞ്ഞ പണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രിയുടെ തീരുമാനം.

Advertisements

ഒടുവില്‍ മംഗലാപുരം ആശുപത്രിയില്‍ നിന്നും രാത്രി 7.30 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം എത്തിക്കാന്‍ പറയുകയായിരുന്നു. ആശങ്കയും വേദനയും നിറഞ്ഞ അടുത്തചോദ്യം പണം ആദ്യം തന്നെ അടക്കേണ്ടിവരുമോ എന്നായിരുന്നു.

ഫോണില്‍ പറഞ്ഞ ലക്ഷണങ്ങള്‍വെച്ച്‌ അബോധാവസ്ഥ യില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ വേഗം എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാത്രി 10 മണിയോടെ രോഗിയേയും കൊണ്ട് ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്ബോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. ഏതെങ്കിലും ബ്ലോക്കില്‍പെട്ട് മിനുട്ടുകള്‍ കൂടി വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാ വുമായിരുന്ന സ്ഥിതിയായിരുന്നുവെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

പരിയാരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയെ എമേര്‍ജന്‍സി വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ പെട്ടെന്നുതന്നെ നീക്കി. ന്യൂറോ സര്‍ജനെ വിവരമറിയിച്ചു. മിനുട്ടുകള്‍ക്കകം ന്യൂറോ സര്‍ജ്ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശസ്ത്ര ക്രിയ ആരംഭിച്ചു.

ഉച്ചയോടെ അപകടം സംഭവിച്ച്‌ പരിയാരത്തെത്തുമ്ബോള്‍ ഏറെ വൈകിയതിനാല്‍ രക്തസ്രാവം തലക്കകത്ത് വ്യാപിച്ചിരുന്നു. തുടര്‍ന്ന് തലയോട്ടിതുറന്ന് അതിസങ്കീര്‍ണ്ണമായ ശസ് ത്രക്രിയ നടത്തുകയായിരുന്നു. എമേര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ ജി സുരേഷ്, ന്യൂറോ സര്‍ജ്ജന്‍ ഡോ പ്രേംലാല്‍, അനസ്‌തേഷ്യസ്റ്റ് ഡോ മോളി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

മംഗലാപുരത്തെ ആശുപത്രിയില്‍ അഡ്വാന്‍സ്‌ അടക്കാന്‍ പറഞ്ഞതിന്റെ പകുതിതുക പോലും ആയില്ല പരിയാരത്ത്‌ ആകെ ചികിത്സാ ചെലവ്‌. രോഗി സുഖം പ്രാപിച്ച്‌ വരുന്നു. നാളെ ഡിസ്ചാര്‍ജ്ജ്‌ ചെയ്തേക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *