എം.ഐ. ഷാനവാസിന്റെ മൃതദേഹം ഖബറടക്കി

കൊച്ചി: അന്തരിച്ച വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെ പത്തരയോടെ കലൂര്‍ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കെ. സുധാകരന് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് എം.ഐ. ഷാനവാസ് എം.പി അന്തരിച്ചത്. കരള്‍രോഗ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ മന്ത്രിമാരായ ഇ.പി. ജയരാജന്, വി.എസ്. സുനില്‍കുമാര്‍, മാത്യു.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു.

