KOYILANDY DIARY.COM

The Perfect News Portal

എ.പി.ജെ. അബ്ദുള്‍ കലാമിനു ബിഎസ്എന്‍എല്ലി ന്റെ റവന്യൂ റിക്കവറി നോട്ടിസ്

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു ബിഎസ്എന്‍എല്ലി
ന്റെ റവന്യൂ റിക്കവറി നോട്ടിസ്. ഫോണ്‍ ബില്ലില്‍ 1029 രൂപ കുടിശിക വരുത്തിയതിനാണു നോട്ടിസ്. ഭൂസ്വത്തും ജംഗമവസ്തുക്കളുമെല്ലാം ജപ്തിചെയ്യുമെന്നാണു മുന്നറിയിപ്പ്.രാഷ്ട്രപതി ആയിരുന്നപ്പോളും അതിനു ശേഷവും തിരുവനന്തപുരത്തെത്തിയാല്‍ എ.പി.ജെ. അബ്ദുള്‍കലാം തങ്ങിയിരുന്നതു രാജ്ഭവനു സമീപമുള്ള അനന്തപുരി സ്യൂട്ടിലാണ്.രാഷ്ട്രപതിയുടെ കാലാവധിക്കു ശേഷമെടുത്ത ടെലഫോണിന്റെ ബില്ലാണു കുടിശികയായത്. പലതവണ നോട്ടിസ് അയച്ചിട്ടും ബില്ല് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു നടപടികളിലേക്കു നീങ്ങുന്നതെന്നു തിരുവനന്തപുരം ബിഎസ്എന്‍എല്‍ ഓഫിസ് പറയുന്നു.

റവന്യൂ റിക്കവറി തഹസില്‍ദാരെ ജപ്തി നടപടികള്‍ക്കു ചുമതലപ്പെടുത്തിയെന്നും ബിഎസ്എന്‍എല്‍ പറയുന്നു. തിരുവനന്തപുരത്ത് ബിഎസ്എന്‍എലിന്റെ മേളയില്‍ പങ്കെടുത്ത് ബില്‍ കുടിശിക തീര്‍ക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു.

 

 

 

.
ജന്മഭൂമി: http://www.janmabhumidaily.com/news354263#ixzz3tKohHTu8

Advertisements
Share news