എ.കെ.ജി ഫുട്ബോൾ മേളയ്ക്ക് ഇന്ന് തുടക്കം

കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശക്കൾക്ക് സാക്ഷ്യം വഹിച്ച് 40-മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് ഇന്ന് തുടക്കമാകും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലിറ്റി ലാണ് മൽസരങ്ങൾ നടക്കുക.
ആദ്യ മൽസരത്തിൽ ജന്റ്സ് കോഡ് കൊടുവള്ളി – വിവകിംഗ് കോഴിക്കോടുമായി ഏറ്റുമുട്ടും. ജില്ലയിലെ പ്രമുഖരായ 12 ഓളം ടീമുകൾ മേളയിൽ മൽസരിക്കും. വടകര ഡി.വൈ.എസ്.പി.പ്രേം രാജ് മേള ഉൽഘാടനം ചെയ്യും. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.

സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടി മുഖ്യാതിഥിയായിരിക്കും. കേരളത്തിൽ 40 വർഷം കാലം നിർത്താതെ സെവൻസ് ഫുട്ബോൾ മത്സരം നടത്തുന്നത് ആദ്യമായാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഫുട്ബോൾ മേളയോടനുബന്ധിച്ച് 20, 21 തിയ്യതികളിൽ അണ്ടർ 14. ഫുട്ബോൾ മത്സരവും, 22 ന് വനിതാ പ്രദർശന ഫുട്ബോൾ മത്സരവും, ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.കെ.ദാസൻ എം.എൽ.എ., , സി.കെ. മനോജ്, യു.കെ.ചന്ദ്രൻ , കെ.ഷിജു, തുടങ്ങിയവർ പങ്കെടുത്തു.

