ഊര്‍ജ്ജോത്സവം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സൂര്യന്, കാറ്റ്, തിരമാല, ജൈവാവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര ഊര്‍ജ്ജോത്പാദനമാണ് വേണ്ടതെന്നും ഊര്‍ജ്ജ സംരക്ഷണ സാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കേരള ഗവണ്മെന്റിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ മെഡിക്കല്‍ കോളേജ് കാമ്പസ് സ്കൂളില്‍ സംഘടിപ്പിച്ച കോഴിക്കോട് ജില്ലാതല ഊര്‍ജ്ജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഊര്‍ജ്ജ സംരക്ഷണ പുരസ്കാരങ്ങള്‍ നേടിയ വിദ്യാലയങ്ങളെ അനുമോദിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് കുമാര്‍. ഇ.കെ അദ്ധ്യക്ഷത വഹിച്ചു. ശോഭീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ ഷെറീന വിജയന് , പി.കെ.ശാലിനി എന്നിവര്‍ വിദ്യാഭ്യാസ ജില്ലാതല വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് കെ.സുരേഷ് കുമാര്‍, ഇ.എം.സി റിസോര്‍സ് പേര്സണ്മാരായ എം.കെ.സജീവ്കുമാര്‍, രമ്യ.ടി.പി, അഞ്ജു മോഹന്‍ദാസ് അദ്ധ്യാപക പ്രതിനിധികളായ രാജലക്ഷ്മി. പി.പി, മൊയ്ദീന് കോയ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.സിജേഷ് സ്വാഗതവും സെപ് കോ-ഓര്‍ഡിനേറ്റര്‍ ഷൈലജ.കെ നന്ദിയും പറഞ്ഞു.

യു.പി തലത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലുമായി 3 വിദ്യാഭ്യാസ ജില്ലകളിലെ വിജയികളായ 114 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍,മെമെന്റൊ, എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവ വിതരണം ചെയ്തു. ജില്ലാ വിജയികള്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വിദ്യാര്‍ത്ഥി ഊര്‍ജ്ജ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.

