ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

പൊളളാച്ചി:ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുമാര്‍ (40) ഭാര്യ ഉമാ മഹേശ്വരിയെ കത്തിച്ചത്.കുള്ളകപാളയത്താണ് സംഭവം. ഈ സമയം ദമ്പതികളുടെ രണ്ട് മക്കള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.സംഭവം നടന്ന തിങ്കളാഴ്ച പൊങ്കലിന് നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ഉമ ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ പോകാനാകില്ലെന്ന നിലപാടിലായിരുന്നു കുമാര്‍. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.അന്ന് രാത്രിയാണ് കുമാര്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഉമയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ ഉമയെ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
