ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല സ്ക്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ഐ.സി.എസ് ഹൈസ്ക്കൂളിൽ നടന്ന സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ ഉദ്ഘാടനം ചെയ്തു. ടി.പി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവം ലോഗോ രൂപകൽപ്പന ചെയ്ത ഷാജി കാവിലിന് ഉപഹാര സമർപ്പണം നടത്തി.
എൻ. സുദർശൻ, കെ.ടി രമേശൻ, സയ്യിജ് ഹുസൈൻ ബാഫഖി, എ. അസീസ്, രമേശൻ എം, ലവീൺ കെ. ജി.കെ വേണു, രാജൻ പി.പി തുടങ്ങിയവർ സംസാരിച്ചു. ജിംഷാദ് വി. സ്വാഗതവും, എം.എസ്. ബൈജാറാണി നന്ദിയും പറഞ്ഞു.

