KOYILANDY DIARY.COM

The Perfect News Portal

ഉദയംപേരൂര്‍ കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഡിസംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.

ഇരുവരെയും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിക്കും. പിന്നാലെ കൊലപാതകം നടന്ന പേയാടും മൃതദേഹം ഉപേക്ഷിച്ച തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തും.

ഉ​ദ​യം​പേ​രൂ​ര്‍ ആ​മേ​ട അ​മ്ബ​ല​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കൊ​ല്ല​മ​റ്റ​ത്തി​ല്‍ പ്രേം​നി​വാ​സി​ല്‍ പ്രേം​കു​മാ​ര്‍ (40), കാ​മു​കി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട വാ​ല​ന്‍​വി​ള സു​നി​താ ബേ​ബി (39) എ​ന്നി​വ​രാണ് അറസ്റ്റിലായിരിക്കുന്നത്. പ്രേംകുമാറിന്‍റെ ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ (48) ആണ് കൊല്ലപ്പെട്ടത്.

Advertisements

കേസില്‍ പ്രേംകുമാറിന്‍റെ സഹപാഠിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രേം​കു​മാ​റി​നും സു​നി​ത​യ്ക്കു​മൊ​പ്പം സ്‌​കൂ​ളി​ല്‍ സ​ഹ​പാ​ഠി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അന്വേഷണം. ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ര്‍​ക്ക​റ്റി​ല്‍ തൊ​ഴി​ലാ​ളി​യാ​ണ്. അ​ടി​പി​ടി​കേ​സു​ക​ളി​ലാ​യി ത​ല​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

കൊ​ല​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ഉ​പ​ദേ​ശത്തിനായി പ്രേം​കു​മാ​ര്‍ ആ​ദ്യം വി​ളി​ച്ച​ത് ഈ ​സു​ഹൃ​ത്തി​നെ​യാ​ണ്. ഇ​യാ​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം തി​രു​നെ​ല്‍​വേ​ലി​യി​ല്‍ കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ച​തെ​ന്ന് പോലീസിന് വ്യക്തമായി. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും അന്വേഷണ സംഘം അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *