KOYILANDY DIARY.COM

The Perfect News Portal

ഈ വര്‍ഷം ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി

തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ഇന്നത്തെ സുപ്രീംകോടതി വിധിയില്‍ യുവതി പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമല കയറാന്‍ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതുവരെ ലഭിച്ചതാണ് 36 അപേക്ഷകള്‍. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് 2018ലെ വിധി വന്നതിനു ശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിട്ടുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. റിവ്യു ഹര്‍ജികള്‍ ആ ബെഞ്ചിന്റെ വിധിയ്ക്കു ശേഷം പരിഗണിയ്ക്കും. നിലവിലുള്ള യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല.

Advertisements

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 7 കാര്യങ്ങള്‍ ആണ് വിശാല ബെഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന അനുഛേദങ്ങളുടെ പരസ്പര ബന്ധം, പൊതുക്രമം, ധാര്‍മികത എന്നിവയുടെ വ്യാഖ്യാനം, ഭരണഘടന ധാര്‍മികതയുടെ കീഴില്‍ വരുന്നത് എന്തൊക്കെ, മതാചാരം എന്തെന്ന് കോടതി നിര്‍ണയിക്കേണ്ടതുണ്ടോ. അതോ മതമേധാവികള്‍ക്ക് വിടണോ. അഭിവാജ്യ മതാചാരത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടോ, വിഷയത്തില്‍ ബന്ധമില്ലാത്തവരുടെ ഹര്‍ജി പരിഗണിക്കണോ എന്നിവയാണ് വിശാലബെഞ്ചിന് വിട്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *