KOYILANDY DIARY.COM

The Perfect News Portal

ഈ കമ്മ്യൂണിസ്റ്റ് പോരാളിയെ തടഞ്ഞ് നിർത്താനാവില്ല

തിരുവനന്തപുരം: പിണറായി വിജയന്‍ എന്ന കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരനെതിരെ ഉയര്‍ന്ന ഏക അഴിമതിക്കേസായിരുന്നു ലാവ്ലിന്‍. 53 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍  കഴിഞ്ഞ പത്തുവര്‍ഷമായി കരിനിഴല്‍ വീഴ്ത്തി നില്‍ക്കുകയായിരുന്നു ലാവ്ലിന്‍ കേസ്.  അന്തിമ കരാറില്‍ ഒപ്പിട്ട മന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും കേസ് പിണറായിക്കെതിരായി മാറി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികള്‍ സംഭവം ഏറ്റെടുത്തതോടെ  പിണറായിക്ക് മേല്‍ അഴിമതിയുടെ കരിനിഴല്‍ പതിച്ചു. പാര്‍ട്ടിക്കുളളില്‍ നിന്നുപോലും ഒരു വേള അദ്ദേഹം വിമര്‍ശനം നേരിട്ടു. എന്നാല്‍ താന്‍ പ്രസ്തുത കരാറില്‍ നിന്ന് യാതൊരു ലാഭവും ഉണ്ടാക്കിയിട്ടില്ലെന്ന് പിണറായി ആവര്‍ത്തിച്ചു. നിരന്തരമായ നിയമപോരാട്ടങ്ങളിലൂടെ ഒടുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു.
1945 മേയ് 24ന് കോരന്‍റെയും കല്യാണിയുടെയും ഇളയമകനായി കണ്ണൂരിലെ പിണറായി എന്ന ഗ്രാമത്തിലാണ് വിജയന്‍ ജനിച്ചത്. സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൈത്തറിതൊഴിലാളിയായി ജോലിചെയ്തു. അതിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് പ്രീ~യൂണിവേഴ്സിറ്റിയും, ബിരുദവും പാസ്സായി. 1964~ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില ൂടെയാണ് പിണറായി രാഷ്ട്രീയത്തിലെത്തുന്നത്.  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്‌എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ ജില്ലാ സെ ക്രട്ടറിയായി. പിന്നീട് കെഎസ്‌എഫിന്‍റെ സംസ്ഥാനസെക്രട്ടറിയും അതുകഴിഞ്ഞ് ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായ കെ. എസ്. വൈ. എഫിലെത്തി. പിന്നീട് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റും അവ ിടെ നിന്ന് കേരള സ്റ്റേറ്റ് കോപറേറ്റീവ് ബാങ്കിന്‍റെ പ്രസിഡന്‍റായി.  അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദ്ദനത്തിനിരയായി. പിന്നീട് സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി.

1970, 1977, 1991 വര്‍ഷങ്ങളില്‍ കൂത്തുപറന്പില്‍ നന്നും 1996~ല്‍ പയ്യന്നൂരില്‍ നിന്നും 2016~ല്‍ ധര്‍മ്മടത്തുനിന്നും നിയമസഭയിലെത്തി. 1996~ല്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. 1998~ല്‍ ചടയന്‍ ഗോവിന്ദന് ശേഷം പാര്‍ട്ടി സംസ്ഥാനസെക്രട്ടറി. 2015വരെ ആ പദവിയില്‍ തുടര്‍ന്നു. അങ്ങിനെ തുടർച്ചയായി നീണ്ട 16 വർഷം സി.പി.ഐ.(എം) ന്റെ സംസ്ഥാന സെക്രട്ടറിയായി.
2016~ല്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക്. ഇങ്ങനെ പടിപടിയായി ഉയര്‍ന്നുവന്ന പിണറായി വിജയന്‍ തന്‍റെ പൊതുപ്രവര്‍ത്തക പ്രതിച്ഛായയില്‍ പതിഞ്ഞ ഏക കറയും നിയമപോരാട്ടത്തിലൂടെ കഴുകിക്കളഞ്ഞ് അഗ്നിശുദ്ധിവരുത്തി
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തുടരും.

എതിരാളികൾ എത്ര ശക്തനായാലും എത്ര മൂർച്ചയുള്ള ആയുധങ്ങൾ തൊടുത്തുവിട്ടാലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കാരിരുമ്പിന്റെ കരുത്ത് അതാണ് പിണറായിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് വേറിട്ടു നിർത്തുന്നത്. അടിപതറാതെ, ആടിയുലയാതെ, മനസ്സ് അൽപംപോലും ചാഞ്ചാടാതെ മടിയിൽ കനമില്ലെന്ന ഉത്തമ ബോധ്യത്തോടെ ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപിടിച്ച് പ്രസ്ഥാനത്തെ ഒരു പോറലുപോലുമേൽപ്പിക്കാതെ കാത്തുസൂക്,ിക്കാൻ പിണറായിക്ക്ി കഴിഞ്ഞു.

Advertisements

തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി പാർട്ടി സെക്രട്ടറിപഥം തിരിച്ചേൽപ്പിച്ചിട്ടും കടിഞ്ഞാൺ ഇപ്പോഴും പിണറായിയുടെ കൈകളിലാണുള്ളതെന്ന വിശ്വാസം കേരളത്തിലെയും ഇന്ത്യയിലെയും ബൂർഷ്വാ മാധ്യമങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഞാൻ ഒരിക്കലും സ്വതന്ത്രനാകില്ലെന്ന് പിണറായിക്കി നന്നായി അറിയാം. ആരോപണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും ശത്രുക്കളുടെ ആക്രമണം കടുത്ത രീതിയിൽ വന്നുകൊണ്ടേയിരിക്കും ആ എതിർപ്പുകളോടുള്ള ജാഗ്രതയോടെയുള്ള പോരാട്ടമാണ് തന്നെ അടിതെറ്റാതെ മുന്നോട്ട് നയിക്കുന്നതെന്നും ഒരു പിറകോട്ടടി ഈ ജീവതത്തിൽ ഉണ്ടാകില്ലെന്നും പിണറായിയുടെ ശരീര ഭാഷയിൽ നിന്ന് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ… പോരാട്ടത്തിന്റെ തീക്കനൽ താണ്ടി നാടിന്റെ നന്മക്ക് വേണ്ടി വിജയൻ ജയിക്കട്ടെ..    എതിർക്കുന്നവർ ഓർക്കുന്നത് നന്ന് ഈ പോരാളിയെ തടഞ്ഞ് നിർത്താനാവില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *