ഇരിങ്ങല്‍ സര്‍ഗാലയ അധികൃതര്‍ക്ക് കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെ ജന്മദേശത്ത് ഉജ്വല വരവേല്‍പ്പ്

പയ്യോളി > വിനോദസഞ്ചാര മേഖലയില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്ക് ദേശീയ പുരസ്കാരം ലഭിച്ച ഇരിങ്ങല്‍ സര്‍ഗാലയ അധികൃതര്‍ക്ക് കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെ ജന്മദേശത്ത് ഉജ്വല വരവേല്‍പ്പ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനില്‍നിന്ന് ഏറ്റുവാങ്ങിയെത്തിയ സിഇഒ പി പി ഭാസ്കരന്‍, ജനറല്‍ മാനേജര്‍ ടി കെ രാജേഷ് തുടങ്ങിയവരെ പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി സ്വീകരിച്ചു.
സര്‍ഗാലയയില്‍ നടന്ന സ്വീകരണം കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി കുല്‍സു അധ്യക്ഷയായി. കൂടയില്‍ ശ്രീധരന്‍, ഉഷ വളപ്പില്‍, സമീറ, കെ വി ചന്ദ്രന്‍, പി എം വേണുഗോപാലന്‍, പടന്നയില്‍ പ്രഭാകരന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, അഷ്റഫ് കോട്ടക്കല്‍, കെ ശശി, എം ടി നാണു, കെ പി റാണാപ്രതാപ്, സി എം മനോജ്കുമാര്‍, കെ ടി വിനോദന്‍, സിഇഒ പി പി ഭാസ്കരന്‍, ടി കെ രാജേഷ്, എം ടി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. മുനിസിപ്പാലിറ്റിയുടെ ഉപഹാരം കെ ദാസന്‍ എംഎല്‍എയില്‍നിന്ന് പി പി ഭാസ്കരന്‍ ഏറ്റുവാങ്ങി. മഠത്തില്‍ നാണു സ്വാഗതം പറഞ്ഞു. ദേശീയ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍നിന്നും തിരിച്ചെത്തിയ സര്‍ഗാലയ അധികൃതരെ ഞായറാഴ്ച രാത്രി വടകര റെയില്‍വേ സ്റ്റേഷനില്‍ സര്‍ഗാലയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.

