” ഇരകള്‍ക്കുള്ള നഷ്ടപരിഹാരപദ്ധതി ” ശില്‍പ്പശാല നടത്തി

കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഇരകള്‍ക്കുള്ള നഷ്ടപരിഹാരപദ്ധതി’ എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ചെങ്ങോട്ടുകാവില്‍ നടന്ന ശില്‍പ്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി സെക്രട്ടറി സബ്. ജഡ്ജ് എം.പി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ ചിറ്റൂര്‍ രവീന്ദ്രന്‍ (അത്തോളി), ഷീജ പട്ടേരി (മൂടാടി), സി. രാധ (അരിക്കുളം), ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.പി. അനില്‍കുമാര്‍, ബ്ലോക്ക് വികസന ഓഫീസര്‍ എ.ടി. മനോജ് കുമാര്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി എം.ആര്‍. മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
