KOYILANDY DIARY.COM

The Perfect News Portal

”ഇര” പുസ്തക – സി.ഡി. പ്രകശനം ഇന്ന്

കൊയിലാണ്ടി: സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദികളിലും അന്തർ സർവ്വകലാശാല കലാ – മത്സര വേദികളിലും അവതരിപ്പിച്ച് സമ്മാനാർഹമായ ശശി കോട്ടിലിന്റെ 7 കഥാ പ്രസംഗങ്ങളുടെ പുസ്തക രൂപം ”ഇര” ഇന്ന് പ്രകാശനം ചെയ്യും. പെരുവട്ടൂർ എ പ്ലസ് സ്റ്റഡി സെന്ററിൽ കെ. ദാസൻ എം. എൽ. എ.യുടെ സാന്നിദ്ധ്യത്തിൽ  കന്മന ശ്രീധരൻ മാസ്റ്റർ പ്രകാശനം നിർവ്വഹിക്കും.

ചടങ്ങിൽ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് അവതരണ ശൈലി മനസിലാക്കാനായി നാല് കഥകളുടെ (ഇര, ഇവൾ, വൃഷാലി, ലോകാ സമസ്താ സുഖിനോ ഭവന്തു, ഗ്ലാസ് ചേമ്പർ)  ഓഡിയോ സി. ഡി. പ്രകാശനം കെ. ടി. രാധാകൃഷ്ൺ മാസ്റ്റർ നിർവ്വഹിക്കുമെന്ന് പ്രസാദകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, കവി മേലൂർ വാസുദേവൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശശി കോട്ടിൽ, പി. സുധാകരൻ മാസ്റ്റർ, പപ്പൻ കാവിൽ, എം. കെ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *