ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം: അണുനശീകരണ യന്ത്രം നാടിന് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി: ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുത്താമ്പി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അണു നശീകരണ യന്ത്രം ഡി.സി.സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ട് റാഷിദ് മുത്താമ്പിക്ക് കൈമാറി നാടിന് സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, ജാസിം നടേരി, ബഷീർ എരപുനത്തിൽ, ബാലൻ കിടാവ്, ശ്രീധരൻ നായർ, റയീസ് കുന്നനാരി, പുതുക്കുടി നാരായണൻ, ബിജു എം.കെ, ബാബു പുതിയോട്ടിൽ, അസീസ് ആണ്ടാറത്ത് എന്നിവർ സംസാരിച്ചു.

