ഇന്ദിരാ പ്രിയദര്‍ശിനി കുടുംബസംഗമം

ഭരണങ്ങാനം: ഭരണങ്ങാനം വാര്‍ഡില്‍ ഇന്ദിരാ പ്രിയദര്‍ശിനി കുടുംബസംഗമം കോട്ടയം ഡി.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ടോമിച്ചന്‍ കുഴിമറ്റത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. മാണിച്ചന്‍ കളപ്പുര, ജോസ് ജോസഫ് പ്ലാക്കൂട്ടം, സി.ആര്‍. നാരായണന്‍ നായര്‍, ബിന്ദു ശ്യാം, സുകുമാരന്‍ പനച്ചിക്കല്‍, ബേബിച്ചന്‍ പരുന്തുവീട്ടില്‍, ട്രീസാ സെബാസ്റ്റ്യന്‍, അല്‍ഫോന്‍സാ ജോസ് വെട്ടിക്കല്‍, ടോമി പൊരിയത്ത്, മധുസൂദനന്‍ കല്ലടത്ത്, സോണിച്ചന്‍ ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
