ഇന്ത്യയുടെ 73ാം സ്വതന്ത്രദിനം കരിദിനമായി ആചരിച്ച് പാകിസ്താന്

ഇസ്ലാമാബാദ്: ഇന്ത്യയുടെ 73ാം സ്വതന്ത്രദിനം കരിദിനമായി ആചരിച്ച് പാകിസ്താന്. ജമ്മുകശ്മീരിന്റെ പ്രത്യക അവകാശം സംബന്ധിച്ച ഭരണഘടനയിലെ 370, 35എ വകുപ്പുകള്‍ നീക്കം ചെയ്ത് സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കുന്നത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇന്ത്യയുടെ സ്വതന്ത്രദിനം കരിദിനമായി ആചരിക്കാന്‍ പാകിസ്താന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാകിസ്താനിലുടനീളം ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്മകളും നടന്നുവരികയാണ്.

