ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്

കൂത്തുപറമ്പ്: കൂവപ്പാടിയില് ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്. കൂവപ്പാടി പ്ലൈവുഡ് കമ്ബനിക്കു സമീപം താമസിക്കുന്ന ടി. നിഖിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
അര്‍ധരാത്രി 12.15 ഓടെയായിരുന്നു സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സ്റ്റീല്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Advertisements

