KOYILANDY DIARY.COM

The Perfect News Portal

കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം

കൊയിലാണ്ടി: കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം. ആശങ്കകൾക്ക് വിരാമമായി. വിദ്യാർത്ഥികൾ ആഹ്ളാദത്തോടെ സ്കൂളുകളിലെത്തി. ഒന്നര വർഷത്തിനു ശേഷം കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ ആഹ്ളാദത്തോടെണ് സ്കൂളുകളിലെത്തിയത്. ഓൺലൈൻ ലോകത്ത് നിന്ന് ക്ലാസ് മുറികളിലേക്ക് എത്തിയതിൻ്റെ സന്തോഷം വിദ്യാർത്ഥികളിൽ പ്രകടമായി. കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും, രക്ഷിതാക്കളും. സ്കൂൾ കവാടങ്ങളിൽ തോരണങ്ങൾ തൂക്കിയും, ചിത്രങ്ങൾ വരച്ചും പ്രവേശനോൽസവവും ഏർപ്പെടുത്തിയിരുന്നു.

ഒരു സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഇരുപത്തിയഞ്ച് ശതമാനം വിദ്യാർത്ഥികളാണ് എത്തിയത്. ബാച്ചുകളായി തിരിച്ചാണ് ക്ലാസുകളിൽ ഇരുത്തിയത്. ആരോഗ്യ സംബന്ധമായ എല്ലാ നടപടി ക്രമങ്ങളും സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിരുന്നു. സാനിറ്റൈസ ർ, സോപ്പ്, മാസ്ക് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തി. ഹൈസകൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. അവധി ദിനമായിട്ടും ഞായറാഴ്ച അധ്യാപകർ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് പോയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *