ആധാരം എഴുത്തുകാരുടെ സമ്മേളനം

കൊയിലാണ്ടി: ആധാരം എഴുത്തുകാരുടെ സമ്മേളനം ജില്ലാ പ്രസിഡണ്ട് വിജയൻ ഉൽഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. രാജഗോപാലൻ, സുരേഷ്, പി.എം. ബിജു, നമ്പ്യാക്കൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
