അമിത്ഷായുടെ റോഡ് ഷോയ്ക്ക് തടയിട്ട് മമത സര്‍ക്കാര്‍

കോല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ജാദവ്പുരില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ചു.
നേരത്തെ അമിത്ഷായുടെ ഹെലികോപ്റ്ററിന് ജാദവ്പുരില്‍ ലാന്‍ഡിംഗ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ റാലിക്ക് അനുമതി നിഷേധിച്ചതോടെ കോപ്റ്റര്‍ ഇറക്കാമെന്ന ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിക്കുകയായിരുന്നു.

19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് അമിത്ഷാ ഇവിടെ എത്താനിരുന്നത്. അതേസമയം, മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

