അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയിലെ ഭാവനയില്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഫിറോസ്പൂര്‍ ഗവണ്മെന്റ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ അക്രമി സംഘം സുനിതയെ തടഞ്ഞുവയ്ക്കുകയും പിന്നീട് നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തില്‍ സുനിയതയുടെ ഭര്‍ത്താവ് മന്‍ജിത്, കാമുകി എയ്ഞ്ചല്‍ ഗുപ്ത, രാജീവ് എന്നിവരാണ് പിടിയിലായത്. മന്‍ജിതും എയ്ഞ്ചലും തമ്മിലുള്ള ബന്ധത്തെ സുനിത എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നു സുനിതയെ കൊല്ലാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

