KOYILANDY DIARY.COM

The Perfect News Portal

അവിടനല്ലൂർ എച്ച്.എസ്.എസ് വിദ്യാർഥികളുടെ പ്രോജക്ടുകൾ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

നടുവണ്ണൂർ: അവിടനല്ലൂർ എച്ച്.എസ്.എസ് വിദ്യാർഥികളുടെ പ്രോജക്ടുകൾ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ രണ്ട് ഗവേഷണ പ്രോജക്ടുകളാണ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്ലസ്‌വൺ സയൻസ് വിഭാഗം വിദ്യാർഥികളായ പി.എം. ഹരിനന്ദന, ജെ.എസ്. ദേവനന്ദ എന്നിവരുടെയും പ്ലസ്‌ടു സയൻസ് വിഭാഗം വിദ്യാർഥികളായ ഫെബിൻ മിർഷാദ്, എസ്.വി. ജിതാനന്ദ് എന്നിവരുടേതുമാണ് പ്രോജക്ടുകൾ.

ഇത്തിൾക്കണ്ണികൾ വളരുന്നതുകൊണ്ട് അവിടനല്ലൂർ ഗ്രാമത്തിലെ മാവുകളുടെ ഉത്‌പാദനശേഷിയിലുണ്ടായ കുറവിനെക്കുറിച്ചാണ് ഹരിനന്ദനയും ദേവനന്ദയും പഠനം നടത്തിയത്. കുന്നിൻമുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളവും മാലിന്യവും പൂനത്ത് കനാലിനുണ്ടാക്കുന്ന പ്രശ്നങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള ബദൽസംവിധാനവുമാണ് ഫെബിൻ മിർഷാദും ജിതാനന്ദും തയ്യാറാക്കിയത്. ഡിസംബർ നാലിന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഇവ അവതരിപ്പിക്കും. ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപികയായ ടി.സി. ഷീനയാണ് പ്രോജക്ട്‌ ഗൈഡ്.

Share news

Leave a Reply

Your email address will not be published. Required fields are marked *