അവധി ദിവസങ്ങളിൽ അനധികൃത നിർമ്മാണം തടയാൻ കൊയിലാണ്ടി നഗരസഭയിൽ ജീവനക്കാരെ നിയമിച്ച് ഉത്തരവായി

കൊയിലാണ്ടി. നഗരസഭയിൽ 2019 സപ്തംബർ 8 മുതൽ സപ്തംബർ 15 വരെ പൊതു അവധിയായതിനാൽ അനധികൃത നിർമ്മാണങ്ങൾ തടയുതിനായി ജീവനക്കാരെ നിയമിച്ച് ഉത്തരവായി. ആയതിനാൽ അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെടുന്നപക്ഷം ചുവടെ കൊടുത്തിരിക്കുന്ന ജീവനക്കാരുടെ ഫോൺ നമ്പറിലേക്ക് പൊതുജനങ്ങൾ വിവരങ്ങൾ അറിയിക്കേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
സെപ്തംബർ 9, 11, 13 തിയ്യതി – ടോമി ഫോൺ. 1 9496830656, സെപ്തംബർ 10, 12, 15 തിയ്യതി സജുരാജ് ഫോൺ 9447462030, സെപ്തംബർ 8, 14 തിയ്യതി – ജിതേഷിണി ഫോൺ. 9747505663.

