അഴിമതിയിൽ മുങ്ങി കുളിച്ചവരാണ് മോദിയെ അപമാനിക്കുന്നത്: എം.ടി.രമേശ്

കൊയിലാണ്ടി: 17-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി എന്ന കാവൽകാരനും മറുഭാഗത്ത് രാജ്യത്തെകൊള്ളയടിച്ചവരും തമ്മിലാണ് പ്രധാന മൽസരമെന്ന് ബി.ജെ.പി.സ്ഥാന സെക്രട്ടറി എം.ടി.രമേശ്. വടകര മണ്ഡലം സ്ഥാനാർത്ഥി വി..കെ.സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വിജയ സങ്കൽ പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്ലാത്ത അഞ്ച് വർഷം പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ്. അഴിമതിയിൽ മുങ്ങി കുളിച്ചവരാണ് മോദിയെ അപമാനിക്കുന്നത്.
യോഗത്തിൽ വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്.കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.മനീഷ്, എൻ.ഡി.എ. വടകര മണ്ഡലം ചെയർമാൻ മാത്യു പേഴത്തിങ്കൽ, കേരള കോൺഗ്രസ് നേതാവ് വിജയൻ ചാത്തോത്ത്, കെ.കെ.ചാത്തുക്കുട്ടി, രാമദാസ് മണമേരി, വി.വി.രാജൻ, ടി.കെ.പത്മനാഭൻ, എ.പി.രാമചന്ദ്രൻ, അഖിൽ പന്തലായനി, വി.കെ.ജയൻ, സുകുമാരൻ നായർ, വി.കെ.ഉണ്ണികൃഷ്ണൻ, വായനാരി വിനോദ് എന്നിവർ സംസാരിച്ചു.

