KOYILANDY DIARY.COM

The Perfect News Portal

അറിവരങ്ങ് നടത്തി

കൊയിലാണ്ടി: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അറിവരങ്ങ് നടത്തി. യോഗ്യതാ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമൽ ജഹാൻ, ആദർശ് എസ്, അഞ്ജന എ, അഭിനവ് എസ്, യദുനന്ദ് ജി ആർ, മുഹമ്മദ് ഇർഷാദ്, അഭിഷേക് ഒ പി, ഗോകുൽ കൃഷ്ണ തുടങ്ങിയവരാണ് പൊതുവേദിയിൽ മൽസരിച്ചത് . സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. വി പി സതീശൻ അധ്യക്ഷനായി.
എൻ പി ബാബു, പ്രോഫ : സി പി അബൂബക്കർ, ഏ സി അനൂപ്, എൻ എം  ദാമോദരൻ, കെ രതീഷ് എന്നിവർ സംസാരിച്ചു. ദിനേശ് പാഞ്ചേരിയും, എം കെ പവിത്രനും അറിവരങ്ങിന്റെ അവതാരകരായി. കെ എം ലിഗിത്ത് സ്വാഗതം പറഞ്ഞു.
അഞ്ജന എ ഒന്നാം സ്ഥാനവും ആദർശ് എസ് രണ്ടാം സ്ഥാനവും അഭിഷേക് ഒ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Share news

Leave a Reply

Your email address will not be published. Required fields are marked *