അറവുശാലയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ

പരപ്പനങ്ങാടി: അറവുശാലയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജ്മുദ്ദീനെ പോലീസ് പിടികൂടിയതായി സൂചന. പരപ്പനങ്ങാടി ചെമ്മാടിനായിലെ പതിനാറുങ്ങലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇറച്ചിക്കച്ചവടക്കാരനായ നിസാമുദ്ദീന്‍ എന്ന ബാബുവിന്റെ ഭാര്യ റഹീന (33)യെയാണ് അഞ്ചപ്പുരയിലെ ഇറച്ചിക്കടക്ക് പിന്നില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ കടയില്‍ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഇവരെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാവിലെ തൊഴിലാളികളെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് ഭാര്യമാരുള്ള നിസാമുദ്ദീന്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.

