അയണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ഡല്‍ഹി: സ്കൂളില്‍ നിന്നും ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഗുളിക കഴിച്ച് അവശയായതിനെത്തുടര്‍ന്ന് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 കാരിയാണ് മരിച്ചത്. ഡല്‍ഹി വസിപുര്‍ സര്‍ക്കാര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.
സ്കൂളില്‍ എല്ലാ ആഴ്ചയും അയണ്‍ ഫോളിക് ഗുളികകള്‍ വിതരണം ചെയ്തിരുന്നു. ഇത്തരത്തില്‍ മെയ് നാലിന് വിതരണം ചെയ്ത ഗുളിക കഴിച്ചതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായത്. ഗുളിക കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

