അമിതവേഗത്തില്‍ വന്ന സ്കോഡ കാര്‍ ഇടിച്ചു ആംബുലന്‍സ് മറിഞ്ഞു

തിരുവനന്തപുരം > അമിതവേഗത്തില്‍ വന്ന സ്കോഡ കാര്‍ ഇടിച്ചു ആംബുലന്‍സ് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെ പൊങ്ങുംമൂട് വെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ സൂരജ്, ഇ.എം.ടി പ്രഭാഷ് എന്നിവര്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് മറിഞ്ഞ ആംബുലന്‍സ് പൊക്കിയ ശേഷമാണ് ഉള്ളില്‍ അകപ്പെട്ട ഡ്രൈവറെ പുറത്തു എടുത്തത്. കാറിലുള്ളവര്‍ക്ക് നിസാര പരിക്കുകളാണ് ഉള്ളത്. എയര്‍ ബാഗ് ഉണ്ടായിരുന്നതാണ് പരിക്ക് കുറച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

