KOYILANDY DIARY.COM

The Perfect News Portal

അമല പോള്‍ ഇനി കന്നടസിനിമയിലും

നടി അമല പോള്‍ ഇനി കന്നടസിനിമയിലും. ‘ ഹെബ്ബുലി’ എന്ന ചിത്രത്തിലൂടെയാണ് താരം സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുധീപാണ് റൊമാന്റിക് ചിത്രത്തിലെ നായകന്‍. കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. കന്നടത്തില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നെങ്കിലും തനിക്ക് യോജിച്ച രീതിയിലുള്ള തിരക്കഥയ്ക്കായി കാത്തിരുന്നതാണെന്ന് അമല പറഞ്ഞു. പട്ടാളക്കാരനായി സുധീപും എംബിബിഎസ് വിദ്യാര്‍ഥിനിയായി അമല പോളും ചിത്രത്തില്‍ വേഷമിടും. കശ്മീര്‍, മൈസൂര്‍, ഐലന്റ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ജയസൂര്യയോടൊപ്പം മലയാള ചിത്രത്തിന്റെ തിരക്കിലാണ് അമല.

Share news