അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്റെ ചുമലില്‍ കിടന്ന് മരിച്ചു
കാണ്‍പൂര്‍: പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം കാല്‍നടയായി നടക്കേണ്ടി വന്ന ഒഡീഷയിലെ ദന മാഞ്ചിയുടെയും മകളുടെയും ദുരവസ്ഥയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മനുഷ്യത്വമില്ലായ്മയുടെ കരളലിയിപ്പിക്കുന്ന കാഴ്ച. ആസ്പത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്റെ ചുമലില്‍ കിടന്ന് മരിച്ചു. കാണ്‍പൂരിലെ ഫസല്‍ഗുഞ്ചിലാണ് സംഭവം.
ഞായറാഴ്ച കടുത്ത പനി പിടിപെട്ടതോടെയായിരുന്നു അന്‍ഷിനെ അച്ഛന്‍ സുനില്‍കുമാര്‍ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ നിന്നും വേണ്ട ചികിത്സ നല്‍കാതെ അധികൃതര്‍ അടുത്തുള്ള ലാലാ ലാജ്പത് റായ് ആസ്പത്രയില്‍ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു.




