അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു
കരുനാഗപ്പള്ളി: അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം.
കടയിലെ സെക്യുരിറ്റി ജീവനക്കാരും ക്ഷേത്ര ദര്‍ശനത്തിനും ടൗണ്‍ പള്ളിയിലും പോയവരുമാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. കരുനാഗപ്പള്ളി, കായംകുളം, കൊല്ലം എന്നിവടങ്ങില്‍ നിന്നുമുള്ള പത്തോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് എത്തിച്ചേര്‍ന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായി. തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേര്‍ന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.

