അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ അണേല കുറുവങ്ങാടില്‍ 63-ാം നമ്പര്‍ വട്ടക്കുന്ന് അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി.സുന്ദരന്‍, വി.കെ.അജിത, കെ.ഷിജു, നഗരസഭാംഗം ശ്രീജാറാണി, പി.ജുഗില്‍ കുമാര്‍, എ.കെ.അനില്‍ കുമാര്‍, എം.ബാലകൃഷ്ണന്‍, ഇ.കെ.പ്രജേഷ്, സി.കെ.കൃഷ്ണന്‍, എന്‍.മല്ലിക, നഗരസഭ സൂപ്രണ്ട് വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

