KOYILANDY DIARY.COM

The Perfect News Portal

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ “യുവം” സാമൂഹിക സന്നദ്ധ സേനയ്ക്ക് രൂപം നൽകി

കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ “യുവം” സാമൂഹിക സന്നദ്ധ സേനയ്ക്ക് രൂപം നൽകി. മയക്കുമരുന്നിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് സിവിൽ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത് പാലക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു.

അതിർത്തികളിൽ ഉറങ്ങാതെനിന്ന് നാട് കാക്കുന്ന പട്ടാളക്കാരെപ്പോലെ കുടുംബത്തെയും സമൂഹത്തെയും മയക്കുമരുന്നിൽനിന്ന് കാക്കുന്ന പടയാളികളായി യുവാക്കൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ അവതരണശൈലിയിലൂടെ മയക്കു മരുന്ന് ബോധവൽക്കരണ ക്ലാസുകളെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ താരമായി മാറിയ എക്സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുൾ ബാസിത്ത്.

കോവിഡിനെ നമ്മൾ തുരത്തിയ മാതൃകയിൽ ലഹരികളുടെ കാണാക്കണ്ണികൾ മുറിച്ചു മാറ്റാൻ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്ത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും അപകട സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നല്കാനും ഉൾപ്പെടെ പരിശീലനം സിദ്ധിച്ച സന്നദ്ധ സേനയ്ക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുവം സന്നദ്ധ സേന രൂപീകരിച്ചത്.

Advertisements

പരിപാടിയുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ജാഗ്രതാ സദസ്സും നടന്നു. യുവം വളണ്ടിയേഴ്സിനുള്ള യൂണിഫോം വിതരണവും ചടങ്ങിൽ വച്ച് നടന്നു.നമ്മുടെ കീഴരിയൂർ ചെയർമാൻ ശശി ആയോളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് മാലത്ത്, മണിദാസ് പയ്യോളി, വനജ പാറോൽ, റീത്ത ബിജു കുമാർ, ജലീൽ, കരുണാകരൻ നായർ എന്നിവർ സംസാരിച്ചു.

Share news