യുവജന മുന്നേറ്റം ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ ആരംഭിച്ചു
കൊയിലാണ്ടി: യുവജന മുന്നേറ്റം.. ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ ആരംഭിച്ചു. തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി ഡിവൈഎഫ്ഐ നടത്തുന്ന ” യുവജന മുന്നേറ്റം” പാർലമെൻ്റ് മാർച്ചിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ ജില്ലാ സെക്രട്ടറി പി.സി ഷൈജു ജാഥാ ലീഡർ എൻ. ബിജീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

നവംബർ 3ന് ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിലാണ് പാർലമെൻ്റ് മാർച്ച് നടത്തുന്നത്. ഉദ്ഘാടന പരിപാടിയിൽ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബിപി ബബീഷ്, അജ്നഫ് കെ, കെ. വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വി അഖിൽഷാജ് സ്വാഗതം പറഞ്ഞു.
