യുവമോർച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
യുവമോർച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി വരെ ദേശീയ തലത്തിൽ നടന്നുവരുന്ന സേവന പാക്ഷികത്തിൻ്റെ ഭാഗമായി യുവമോർച്ച കോഴിക്കോട് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രിസിഡൻ്റ് അഡ്വ. വി കെ സജീവൻ ഉദ്ഘടനം ചെയ്തു.

യുവമോർച്ച ജില്ലാ പ്രിസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, സംസ്ഥാന കൗൺസിൽ അഗം ബി കെ പ്രേമൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ മിഥുൻ മോഹൻ, ഹരിപ്രസാദ് രാജ, വൈസ് പ്രസിഡൻ്റ് കെ വി യദുരാജ്, ജില്ലാ സെക്രട്ടറി വിഷ്ണുപയ്യാനക്കൽ, വൈഷ്ണവേഷ് എന്നിവർ നേതൃത്വം നൽകി

ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത, ഡെപ്യൂട്ടി സൂപ്രണ്ട് പി.പി. പ്രോമോദ്,ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ സി.കെ. അഫ്സൽ, ബ്ലഡ് ബാങ്ക് കൗൺസിലർ അമിത എന്നിവർ രക്തദാതാക്കൾക്കു ബോധവത്കരണ ക്ലാസ് നൽകി.
