ബ്രൌൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: ബ്രൌൺ ഷുഗറുമായി യുവാക്കൾ പിടിയിൽ. മാറാട് അരക്കിണർ സ്വദേശി പുതുക്കുടി വീട്ടിൽ ജിജീഷ് (42), ബേപ്പൂർ സ്വദേശി വാണിയം പറമ്പിൽ മുജീബ് റഹ്മാൻ (36) എന്നിവരെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്.
ജൂലായ് 22ന് വട്ടക്കിണർ മേൽപ്പാലത്തിന് സമീപം വെച്ച് പന്നിയങ്കര പോലീസ് പ്രതികളെ 2 ഗ്രാം ഓളം ബ്രാൺ ഷുഗർ സഹിതം പിടികൂടുകയായിരുന്നു.

ബംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിച്ച് പയ്യാനക്കൽ, കല്ലായി, അരക്കിണർ ബേപ്പൂർ, വട്ടക്കിണർ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതികൾ. ഇവർക്ക് ലഹരി എത്തിച്ചു നല്കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

ഫറോക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് സി, പന്നിയങ്കര പോലീസ് സ്റ്റേഷനിലെ SI മാരായ ബാലു കെ അജിത്, ഗണേശൻ, വിനോദ് കുമാർ, scpo വിജേഷ് കെ സി ഫറോക്ക് ACP യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ SI സുജിത് പി.സി, ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട് ഐ ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
