കോഴിക്കോട് ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
