KOYILANDY DIARY.COM

The Perfect News Portal

നിയമനത്തട്ടിപ്പുകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

ജോലി വാഗ്ദാനം: ആരോഗ്യവകുപ്പിന്റെ പേരില്‍ നടന്ന നിയമനത്തട്ടിപ്പുകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍. അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 

ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 അരവിന്ദ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പു നടത്തുന്നതിനായി ഇയാള്‍ ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവും ഇയാള്‍ നല്‍കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും എഫ്‌ഐആര്‍ ഉള്‍പ്പെടെ തയാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Share news