വാഗാഡിന്റെ വാഹനം തടഞ്ഞു യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധിച്ചു.

പൂക്കാട്: ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയിൽ വാഗാഡിന്റെ വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട്, ഷഫീർ വെങ്ങളം, കെ എസ് യു ജില്ലാ സെക്രെട്ടറി ആദർശ് ദിനേശൻ, ആഷിക് എന്നിവർ നേതൃത്വം നൽകി.
