കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി പിടിയിലായി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി പിടിയിലായി. കോക്കല്ലൂർ വടക്കേവീട്ടിൽ മുഹമ്മദ് ഫിറോസ് (42) ആണ് പിടിയിലായത്. കോക്കല്ലൂർ ഗവ. ഹൈസ്കൂൾ പിടിഎ കമ്മിറ്റി അംഗമാണ് പ്രതി. കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ ഇന്നലെ രാത്രി 9.00മണിയോടെയായിരുന്നു സംഭവം. നാർക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 3.17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
.

.
കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ.ജിതേഷ് എന്നിവരുടെ നേത്യത്വത്തിൽ ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് സ്ക്വാഡിലെ എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സി.പി.ഒ ശോഭിത്ത്, സി.പി.ഒ അഖിലേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
