KOYILANDY DIARY.COM

The Perfect News Portal

നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിൽ. കൊളത്തറ തൊണ്ടിയിൽ പറമ്പ് സ്വദേശി മുല്ല വീട്ടിൽ മുഹമ്മദ് അസ്ലം (35) നെയാണ് നല്ലളം പോലീസ് പിടികൂടിയത്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നുമ്മൽ ഉള്ള  മർക്കസുൽ ഉലും സെക്കണ്ടറി സുന്നി മദ്രസയുടെ സമീപം സ്ഥിതിചെയ്യുന്ന എംവി സ്റ്റോർ എന്ന പലചരക്ക് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് റെയ്ഡ് നടത്തി വിൽപ്പനയ്ക്കായി സൂക്ഷിച്ച 9 ഓളം ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.
ഇയാളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നവരുടെ വിവരങ്ങൾ നല്ലളം പോലീസിന് ലഭിക്കുകയും അവരെ നിരീക്ഷിച്ച് വരികയുമാണെന്ന് പോലീസ് പറഞ്ഞു. നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സാംസൺ, സുഭഗ, SCPO പ്രജീഷ്, CPO മനു  എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Share news