നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: സിനിമാ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം കരുമാലൂർ സ്വദേശി ശരത് ഗോപാലിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിയാണ്. സോഷ്യൽ മീഡിയയിൽ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോർഫിങ്ങിന് ഉപയോഗിക്കുന്നത്.

ചിത്രങ്ങൾ മോർഫ് ചെയ്തതതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പരാതി നൽകിയിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്ന വീഡിയോകളും ചിത്രങ്ങളും ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി മാത്രം മൂന്നിലധികം അക്കൗണ്ടുകളാണ് ഇൻസ്റ്റഗ്രാമിൽ പ്രതിക്ക് ഉണ്ടായിരുന്നത്. നിലവിൽ പ്രതിയെ ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

