KOYILANDY DIARY.COM

The Perfect News Portal

ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കൾ

വയനാട്ടിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബൈക്കിന് പുറകെ ആന പായുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കർണാടക സ്വദേശി ഓടി രക്ഷപ്പെട്ട് കാറിൽ കയറുന്നതിന്റെ ദൃശ്യം കോട്ടക്കൽ സ്വദേശി നാസറാണ് പകർത്തിയത്.

ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. നിലത്ത് വീണ ബൈക്ക് യാത്രക്കാർ ഉയർത്തുകയായിരുന്നു. ഇതിനിടെ കാട്ടാന കുതിച്ചെത്തി. ഹോൺ അടിച്ചതിനെ തുടർന്നാണ് ആന വരുന്ന വിവരം ഇവർ അറിഞ്ഞതെന്നും നാസർ പറഞ്ഞു. ആനയെ കണ്ട യുവാക്കളിൽ ഒരാൾ ഓടി മറ്റൊരു കാറിൽ കയറി. രണ്ടാമൻ ബൈക്കിൽ തന്നെ പാഞ്ഞു പോകുകയും ചെയ്തു. അത്ഭുതകരമായാണ് യുവാക്കൾ രക്ഷപ്പെട്ടത്.

Share news