കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി കാവുംവട്ടം സ്വദേശിയായ യുവാവ് മരിച്ചു. കാവുംവട്ടം സ്വദേശി ഓടക്കൽ മീത്തൽ നൌഷാദിൻ്റെ മകൻ ജെറീഷ് (30) ആണ് മരിച്ചത്. കൊയിലാണ്ടി ബപ്പൻകാട് അണ്ടർപ്പാസനിടുത്ത് രാത്രിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.



